Friday, April 26, 2013

ഒരു 1 9 9 5 - ലെ സ്വപ്നം

                                   ആരോ നുള്ളി നോവിച്ചത് പോലെ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നെൽക്കുകയായിരുന്നു .... അമ്പരപ്പിൽ കണ്ണ് മിഴിച്ചു നോക്കി , മുറിയില് നല്ല നിലാവ് പോലെ വെളിച്ചം .. കുറച്ചു മുന്പ് കണ്ട സ്ഥലത്തും നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നു , ഇതിപ്പം അവിടാണോ ഇവിടാണോ  ആാാ ..

                                      ക്ലാ ... ക്ലാ...  ക്ലീ .... ക്ലീ ... മുറ്റത്തൊരു മൈന .... സുരേഷ് തിരിഞ്ഞു നോക്കി , ഞാനും തിരിഞ്ഞു നോക്കി , അതാ തൊട്ടപ്പുറത്ത് എന്റെ ഭാര്യ, പീ . റ്റി. ഉഷ സ്പ്രിന്റ് ചെയ്യാന് പോകുന്ന കണക്കിന് ഉറങ്ങി കിടക്കുന്നു . ഇടയ്ക്കിടെ ചുണ്ട് അനങ്ങുന്നുണ്ട്. ഉള്ള വെളിച്ചത്തില് ഞാന് ഒന്ന് സൂക്ഷിച്ചു നോക്കി ...ഇനി എന്നെ തെറി പറയുവാണോ ...ഞാന് നേരത്തെ നിലാവത്ത് കണ്ടത് മറഞ്ഞിരുന്നു ഇവളും കണ്ടോ ....ഈശ്വരാ എന്കിലെന്നെ ഇവളിപ്പം മാന്തി കീറിയേനെ (ദേഷ്യം വന്നാല് എന്ടെ ഭാര്യയുടെ ഏറ്റവും ശക്തമായ ആയുധമാണ് നഖം കൊണ്ടുള്ള മാന്തി കീരല് ..അതിനു വേണ്ടി അവള് ഇടത്തെ കയ്യിലെ നഘങ്ങള് പൊന്നുപോലെയാണ് സൂക്ഷിക്കുന്നത് .കുരങ്ങിന്റെ ജന്മം )..

വായനക്കാര്ക്കുള്ള അടിക്കുറുപ്പ്‌ : ഈ പോസ്റ്റിനു മുന്പ് ഞാന് പ്രേമിക്കുന്നു അവളെ എന്ന പോസ്റ്റില് എന്റെ ഭാര്യ അതാണ് ഇതാണ് മഴയാണ് എന്നൊക്കെ വെച്ച് കാച്ചിയിട്ടുണ്ട് .... സഹോദരാ അതൊക്കെ കല്യാണത്തിന് മുന്പുള്ള കലാപരിപാടികള് ആയിരുന്നു പക്ഷെ ഇന്നിപ്പോള് കല്യാണം കഴിഞ്ഞു കൊച്ചോ ന്നവാന്  പോകുന്നു അതാണ് ഭാഷയില്  വന്ന  വ്യത്യാസത്തിനു കാരണം ....സദയം ക്ഷമിക്കുക

                                  ഇനി കാര്യത്തിലേക്ക് വരാം. ഉറക്കത്തില് നിന്ന് ഞാന് ഞെട്ടി എഴുന്നെല്ക്കുന്നതിനു മുന്പ് കണ്ടത് ഒരു മനോഹരമായ സ്വപ്നം ആയിരുന്നു എന്റെ 9 5 - കളിലെ സ്വപ്നം ( ഐ മീന്  1 9 9 5 - ലെ ഒരു ഇടിവെട്ട് ഐറ്റം). ഞാന് എന്റെ ഭാര്യയുമായി അടികൂടുംബഴോ അല്ലെകില് ഞാന്  സെന്റിമെന്റല് ആകുംബോഴോ ഒക്കെ വെച്ച്  കാച്ചുന്ന ഒരു ഡയലോഗ്  ഉണ്ട്
  " മോളെ ചേട്ടന് ജീവിതത്തില്ഒരു പെണ്ണിനെ മാത്രമേ സ്നേഹിചിട്ടുള്ളൂ......  അത് നീയാണ് ...നീ മാത്രമാണ്"                  
                  പക്ഷെ എന്റെ ചില പഴയകാല മന്പൂർവമല്ലാത്ത ചെയ്തികളെ കുറിച്ച് ഒരു ദുര്ബല നിമിഷത്തില് അവളോട്‌ പറഞ്ഞു പോയതുകൊണ്ട് അവളിങ്ങനെ തിരിച്ചടിക്കും
                " അപ്പോള് എഴാം ക്ലാസിലെ അനുവോ , എട്ടാം ക്ലാസ്സിലെ ജോര്ജീനയോ , ഒന്പതാം ക്ലാസ്സിലെ സ്വപ്നയോ ..... ഇവരാരെയും ഇയാള് പ്രേമിച്ചതല്ലയിരിക്കും, സൌന്ദര്യം കണ്ടു ഇങ്ങോട്ട് വന്നു വീണതായിരിക്കും....  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്......  ്#$%^*!".
       അപ്പോള് നമ്മളൊരു വേണു നാഗവള്ളി ലൈനില്
   " അതെ മോളു .... ഏട്ടനെ ഇവരെല്ലാവരും ഇങ്ങോട്ട് ഇഷ്ടപെടുകയായിരുന്നു ....... "
                                പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്പ്  ഞാന്  അവളുടെ മുഖത്തേക് ഒന്ന് നോക്കും ..... മണിച്ചിത്രത്താഴില്  പപ്പു  വട്ടായി നില്ക്കുന്നത് പോലയുള്ള ആ നില്പ് കണ്ടാല് ചിരി നിരത്താന്  പെടുന്ന പാട് എനിക്കെ അറിയൂ ...ചിരിച്ചാല്  മാന്ത് ഉറപ്പാണ്‌
                അങ്ങനെ ഞാന് പറഞ്ഞ 9 5 - ലെ സംഗത്കള് നടക്കുന്നത് ആ ഡിസംബറില് ആണ് .. അന്നൊക്കെ ഞാന് സ്കൂളില് പഠിക്കുമ്പോള് പഠിക്കണം , പഠിക്കണം, എന്ന ഒറ്റവിചാരം മാത്രമുള്ള എന്നാലോ ഒറ്റ അക്ഷരം നേരെ ചൊവ്വേ പഠിക്കാത്ത ഒരു ഭയങ്കര സംഭവം ആയിരുന്നു കേട്ട്ടോ ..... എങ്കിലും നമ്മള് ക്ലാസ്സിലെ  ആദ്യത്തെ അഞ്ചു റാങ്കില് എത്തിച്ചേരും (ദൈവത്തിന്റെ കൃപ ). ചിലപ്പോള് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ക്ലാസ്സിലെ ഏക ആണ്തരീ ഞാനായിരിക്കും. ടീച്ചര് ക്ലാസ്സില് പ്രോഗ്രസ്സ് റിപ്പോര്ട്ട് നോക്കി റാങ്ക് പറയുമ്പോള് അഞ്ചാം റാങ്കില് താഴെ കിട്ടിയ പെണ്‍കുട്ടികളുടെ കണ്ണില് ആരാധനയുടെ പൂത്തിരി വെട്ടവും ബാക്കി ആണ്‍ തരി കളുടെ വായില്നിന്നും പല്ലിരുമ്മലിന്റെ സീല്കാര സ്വരവും പലപ്പോഴും ഞാന് കാണേണ്ടിയും കെല്കെണ്ടിയും വരാറുണ്ട്.
                 അതിനിടയിലാണ് അഞ്ചാം സ്ഥാനത്തുള്ള ചുള്ളൻ പയ്യനും നാലാം സ്ഥാനത്തുള്ള ചുള്ളത്തി പെണ്ണും തമ്മില്  അത്യന്താ പേക്ഷിതവും  കാലഘട്ടത്തിന്റെ ആവശ്യകതയില്   ഊന്നിയുള്ള ഒരു പുണ്യ പവിത്രമായ ബന്ധം ഉടലെടുക്കുന്നത്. ഏഴാം ക്ലാസ്സിലെ ആ പൊടിമീശക്കാരന് പയ്യനോട്    അതെ ക്ലാസ്സിലെ വെളുത്തു കൊലുന്ന ആ ഉണ്ട കണ്ണീ പെണ്ണിന് എന്തോ ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു ( കടപ്പാട് : ക്ലാസ്സ്‌ മേറ്റ്സ് ബൈ ലാല് ജോസ് ). പലപ്പോഴും അവളുടെ ഉണ്ട കണ്ണ് വെച്ചുള്ള നോട്ടത്തില് ഒരു പ്രേമത്തിന്റെ പരിമളം ഉണ്ട് എന്ന് മനസ്സിലാക്കാൻ നമ്മുടെ പൊടിമീശക്കാരന് ഓണപരീക്ഷ കഷിഞ്ഞു ക്രിസ്തുമസ് പരീക്ഷയുടെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്നു
                                അതൊരു വല്ലാത്ത ദിവസമായിരുന്നു .... ഇത്രയും ദിവസത്തെ പരീക്ഷയെന്ന അങ്കം കഷിഞ്ഞു അവസാനത്തെ ബയോളജി പരീക്ഷ കൂടി കഴിഞ്ഞാല്  പിന്നെ പത്തു ദിവസം തകര്ത് മരിയാമല്ലോ. അതിന്റെ ഒരു ആവേശത്തില് ആയിരുന്നു ഞാന്. പരീക്ഷ തുടങ്ങാൻ ഇനി അര മണിക്കൂര് മാത്രമുണ്ട്. ഒന്ന് റിലാക്സ് ആവാന് മൂത്രപ്പുര ലക്ഷ്യമാക്കി നടന്നു . ആ പോകുന്ന വഴിയിലാണ് ഹൈ സ്കൂളിന്റെ ബ്ലോക്ക് . പെട്ടെന്ന് ഒരു ക്ലാസ്സ്‌ റൂമില് നിന്നൊരു പെണ്‍ വിളി അല്ല പിന് വിളി

                                                       ..... ശ്രീ ......

 ഞാന് സടെണ്‍ ബ്രേക്ക്‌ ,ടെന് ലെഫ്റ്റ് .... അതാ നില്ക്കുന്നു ആ ഉണ്ട കണ്ണി. .. ഒട്ടും പ്രതീക്ഷിക്കാത്ത വിളി ആയതു കൊണ്ട് ആദ്യം ഞാനൊന്നു പകച്ചു പിന്നെ കണ്ണിന്റെ പുരികം കൊണ്ട് എന്താ എന്നൊരു ആണ്ഗ്യം കാണിച്ചു.

അവൾ വീണ്ടും ......." ഒന്നിവിടെ വരെ വരുമോ, ഒരു കാര്യം പറയാനാ "

ഞാന് ചുറ്റും നോക്കി ..... ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ..... ഇല്ല......  ഭാഗ്യം , ഞാന് പതിയെ അടുത്ത് ചെന്നു
                                             ..... എന്താ

 അവള് : എല്ലാം പഠിച്ചു കഴിഞ്ഞോ ...... എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയെല്ലാം
ഞാന് : കുഷപ്പമില്ലായിരുന്നു
അവള് : ഓ ..... പിന്നെ  എനിക്കറിയാമല്ലോ എല്ലാം നന്നായിട്ട് എഴുതിയിടുന്ടെന്നു
ഞാന് : (ഒരു വളിച്ച ചിരി മാത്രം )
ടെന്ഷന് വന്നാൽ എന്തെ കൈ വെള്ള അപ്പോള് വിയര്ക്കാന് തുടങ്ങും . ഞാന് എന്റെ രണ്ടു കൈയും ഒന്ന് തിരുമ്മി . അപ്പളാണ് അവള് എന്റെ കൈ വെള്ളയില്  എന്തോ കോറി ഇട്ടിരിക്കുന്നത്  കണ്ടത്. പെട്ടന്ന് അവൾ എന്റെ കൈ  പിടിച്ചു വിടര്ത്തി നോക്കി.
ഉള്ളത് പറയാമല്ലോ എന്റെ ചങ്കിലൂടെ ഒരു ഇടി മിന്നല് പാഞ്ഞു പോയി ..... ജീവിതത്തില് ആദ്യമായിട്ടാണ് ഒരു പെങ്കൊച്ചു ഇങ്ങനെ എന്റെ കയ്യില പിടിക്കുന്നത്‌. കൈ വലിക്കനമെന്നുണ്ട് പക്ഷെ സാദിക്കുന്നില്ല . വല്ല കാര്ക്കൊടകന്മാരും കണ്ടാല് അതുമതി പിള്ളേരുടെ ഇടയില പാട്ടകാന് .... ലവളും ലവനും ലൈന് ആണേ ...... മൂത്രപ്പുരയില്  ലവന് + ലവള് ...അത് പിന്നെ ചാരന്മാര് വഴി ടീചെരുമാര് അറിയും ..... ഒരു ടീച്ചറിന്റെ മകനായ എന്നോടുള്ള പ്രത്യേക വാത്സല്യം കാരണം അവരതു അമ്മയോട് പറയും .... പുളിന്കൊമ്പും ചൂരല് വടിയും ...... എന്റെ ജീവിതം കട്ടപ്പൊക ...ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ ...വിടടി ......     ( ഇതൊക്കെ ഒരു സെകെണ്ടിന്റെ ചെറിയ ഒരു അംശത്തിലൂടെ എന്റെ തലച്ചോറിലൂടെ കടന്നു പോയ ചിന്തകളാണ്)

എന്തൊക്കെ പറഞ്ഞാലും പക്ഷെ ഞാൻ ആ പിടി വിട്ടില്ല ...... അതിനൊരു പ്രത്യേക അനുഭൂതി ആയിരുന്നു
അവള് : ഇതെന്താ ഈ കയീലിങ്ങനെ കുരു കുരാന്നു എഴുതി വച്ചിരിക്കുന്നെ ....
ഞാന് : ഏയ് ... ഒന്നുമില്ല ...വെറുതെ ..... കോപ്പി അടിക്കാനൊന്നും അല്ല
അവള് ചിരിച്ചു ....ഞാനും നാണിച്ചു ചിരിച്ചു (അയ്യേ )
അവള് : ഇയാളുക്കു ഞാനൊരു സാധനം കൊണ്ട് വന്നിട്ടുണ്ട് (അവള് കൈയ്യുടെ പിടി വിട്ടുകൊണ്ടു പറഞ്ഞു)
ഞാന് : എന്ത് സാധനം ?
അവള് : ഒരു ക്രിസ്തുമസ് കാര്ഡ് ആണ് .... പരീക്ഷ കഴിഞ്ഞു പോകുമ്പോൾ ഞാൻ ഗേറ്റീന്ടെ അടുത്ത് നില്കാം ...ഈയാള്  വരുമോ?
ഞാന് : (എന്റെ തൊണ്ട വറ്റി)   വരാം
അവള്: ഞാന് കാര്ഡ് തരുമ്പോള് എനിക്കും തരണം തിരിച്ചു ......
ഞാന് : എന്ത്
അവള് : കാര്ഡ്
ഞാന് : തരാം എന്ന ഭാവത്തില് തലയാട്ടി
എന്റെ കയ്യില ഒരു നുള്ള് തന്നിട്ട് അവൾ ക്ലാസ്സിലേക്ക് ഓടി പ്പോയി . പൂത്തുലഞ്ഞ പൂമരം പോലത്തെ അവളുടെ ഓട്ടം കാണാന് നല്ല ചേലായിരുന്നു. മൂത്രപ്പുര നോക്കി പോയിട്ടിനി കാര്യമില്ല ...... മൂത്രം മുഴുവനും വറ്റിപ്പോയിരുന്നു. ഇനി ജങ്ക്ഷനിലെ ഉണ്ണി അണ്ണന്റെ കട ലക്ഷ്യമാക്കി പോയെ പറ്റു ....
ഒരു സ്കൂള് കുട്ടിക്കുള്ള എല്ലാ കണ്ട കടച്ചാണി സാധനങ്ങളുടെയും ഒരു സൂപ്പര് മാര്കെറ്റ് ആണ് വെറും 5 0 0 sq ft മാത്രമുള്ള ഉണ്ണി സ്റ്റൊഴ്സ് ...... ഞാൻ കടയിലേക്ക് പാഞ്ഞു കയറി .......
"ഉണ്ണി ചേട്ടാ ഒരു ക്രിസ്തുമസ് കാര്ഡ് വേണം "
ഉ . ചേ : ഏതു വേണം 1 0, 1 5 , 2 0 , ....... 2
ഞാന്: 2 ന്റെ മതി
ഉണ്ണി ചേട്ടന് എന്റെ മുഖതേക്ക് ആക്കിയ ഒരു നോട്ടം. ഗള്ഫ് കാരന്റെ മോനാ .... എച്ചിതരമേ കയ്യിലുള്ളു- എന്നാണതിന്റെ പൊരുള് . ഞാന് മന:പൂരവം ആ നോട്ടം അവഗണിച്ചു
വിലകൂടിയ 2 രൂപയുടെ അലന്ന ഒരു കാര്ഡ് ഞാൻ സെലക്ട്‌ ചെയ്തു ...... കൊടുക്കാന് പോക്കറ്റ്‌ തപ്പി ..... അടുത്ത ഒരു കൊള്ളിയാന് തലയിലൂടെ പാഞ്ഞു ...... പോക്കറ്റ്‌ കാലി . സ്കൂളിനു വളരെ അടുത്താണ്  വീട് എന്നതും ഇടയ്ക്കിടെ വെള്ളം കുടിക്കാനും ഉച്ചയ്ക്ക് ചോറ് കഴിക്കാനും വീട്ടില് വന്നാല് മതി എന്നാ സൗകര്യം വീടുകാര് മുതലെടുക്കുന്നത് കൊണ്ട് പോക്കറ്റ്‌ മണിയായി നയാ പൈസ എന്റെ കയ്യിലുണ്ടാവാറില്ല
ഞാന്: ഉണ്ണി ചേട്ടാ ...... 2 രൂപ നാളെ തരാം .... മതിയോ ?????
ഉണ്ണി ചേട്ടന് നേരത്തെ എന്നെ നോക്കിയ ആ ആക്കിയ നോട്ടം ആവര്ത്തിച്ചു ..... മതിയെന്ന് തലയാട്ടി
അങ്ങനെ അവള് കാരണം ഞാന് ജീവിതത്തില് ആദ്യമായി കടം ചോദിക്കാനും പഠിച്ചു ..... ഉള്ളത് പറയാമല്ലോ അതൊരു നല്ല തുടക്കമായിരുന്നു
പരീക്ഷ തുടങ്ങാനുള്ള ഫസ്റ്റ് ബെല്ല് മുഴങ്ങി ..... ഞാന് ഓടികിതച്ചു ക്ലാസ്സ്‌ റൂമില് കയറി ..... നെഞ്ച് പട ... പടാന്ന് ഇടിക്കുന്നു .... ആദ്യമായിട്ടാണ് ഒരു പെങ്കൊച്ചിനു കാര്ഡ് കൊടുക്കാനു പോകുന്നത് . ആരെങ്കിലും കണ്ടാല് ...ദൈവമേ പണി പാളും .... ചോദ്യ പേപ്പര് കിട്ടി ...... പടച്ചോനെ ഇതെല്ലം ഞാന് പഠിച്ചതാണല്ലോ ..... ഒരു പണ്ടാരവും ഓര്മയില് വരുന്നില്ലലോ ... മനസ്സ് നിറയെ അവളുടെ മുഖവും സ്പര്ശ സുഖവും മാത്രം
ഒരുവിധം എഴുതി കഴിപ്പിച്ചു ..... പരീക്ഷ തീരാൻ ബെല്ലടിച്ചു ..... ഞാൻ പുറത്തെ ഗേറ്റിലേക്ക് നോക്കി .... അവൾ അവിടില്ല ...ഈരngi കാണില്ലായിരിക്കും .... എക്സാം ഹാള് വിട്ടു കുട്ടികല് ഓരോരുത്തരായി പുറത്തിറങ്ങി ..... എവിടെയെങ്കിലും പോയിരുന്നു ആ കാര്ഡ് തുറന്നു അതിൽ എന്തെങ്കിലും എഴുതണമെന്നുണ്ട് ...... ആരെങ്കിലും കാണും എന്ന പേടി കാരണം അതിനു നിന്നില്ല . ഞാന് ക്ലാസിനു പുറത്തിറങ്ങി നോക്കി ..... അതാ അവൾ ഗേറ്റിനു മുൻപിൽ കാത്തു നില്ക്കുന്നു , എന്റെ ക്ലാസ്സ്‌ റൂമിലേക്ക്‌ കണ്ണും നട്ട് . ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു . അവളുടെ മുഖത്തും ഒരു ടെന്ഷന് കാണാമായിരുന്നു . എന്നോട് മുൻപേ നടക്കാൻ കണ്ണുകൊണ്ട് ആങ്ങ്യം കാണിച്ചു . ഒരു നല്ല കുട്ടിയെ പോലെ ഞാൻ അനുസരിചു...
വീട്ടിലേക്കു പോകാന് രണ്ടു വഴിയുണ്ട് .പ്ലാന് A : ഒന്ന് നേരെയുള്ളത് ....... അതാകുമ്പോള് രണ്ടു മിനിട്ട് കൊണ്ട് വീട്ടില് എത്താം . പ്ലാന് B :  അല്പം ചുറ്റി പോകുന്നതാണ് അത് വഴിയാണ് അവള്ക്കും പോകേണ്ടത്. സ്വാഭാവികമായും പ്ലാന് B എക്സികൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഞാന് മുന്നേ നടന്നു . ഇടയ്ക്കിടെ അവളെ തിരിഞ്ഞു  നോക്കി .... അവൾ അടി വെച്ച് അടി വെച്ച് പുറകെ വരുന്നുണ്ട്. ഞാന് നടത്തയുടെ സ്പീഡ് കുറച്ചു അവൾ പതിയെ എന്റെ അടുതെത്തി , ചുറ്റും നോക്കി , ബാഗില് നിന്ന് ഒരു വലിയ കാര്ഡും ഒരു ചോക്ലയിട്ടും എന്റെ നേർക്ക്‌ പിടിച്ചു .... എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. നാട്ടുകാർക്ക്‌ എല്ലാവര്ക്കും എന്നെ അറിയാം. ആരെങ്കിലും കണ്ടാല് പണിയാവും .....ഞാന് വിറയ്ക്കുന്ന കയ്യോടെ അത് വാങ്ങി ...... അടുത്ത പടി എന്റെ പോക്കെറ്റില് കിടന്ന അവളുടെ കാര്ഡിന്റെ പത്തിലൊന്ന് വലിപ്പമില്ലാത്ത എന്റെ കാര്ഡ്  അവള്ക്ക് സമ്മാനിച്ചു വിത്ത്‌ ഔട്ട്‌ ചോക്ലൈറ്റ് .....അവള് തന്ന കാര്ഡ് ഞാൻ ഭദ്രമായി ബാഗില് വച്ചു . ഞങ്ങൾ ഒന്നും മിണ്ടിയില്ല ... അവൾക്കു പോകാനുള്ള വഴി എത്തി .... ഇനി അവധി കഴിഞ്ഞു കാണാമെന്നു അവൾ പറഞ്ഞു .... ഞാൻ എന്റെ വീട് ലക്ഷ്യമാക്കി ഓടി . മുറ്റത്ത്‌  പതിവില്ലാതെ അമ്മ നില്ക്കുന്നു ...എന്റെ ചങ്ങൊന്നു പാളി
അമ്മ : പരീക്ഷ എങ്ങനെ ഉണ്ടായിരുന്നെട ....
ഞാന്: ഓ .... കൊള്ളാമായിരുന്നു
                                                        ഞാന് എന്റെ റൂമിലേക്ക്‌ ഓടി കയറി. കതവടച്ചു ....ജനലിലൂടെ അമ്മ എവിടെ നില്ക്കുന്നുവെന്നു നോക്കി .   മുറ്റത്ത്‌ തന്നെയുണ്ട് ...... അപ്പുറത്തെ റോസമ്മ ആണ്ടി എന്തോ പഞ്ചായത്ത് പറയാൻ മതിലിന്റെ അപ്പുറത്ത് നില്പുണ്ട് ...... ഭാഗ്യം ഉടനെയെങ്ങും വരില്ല. ഞാന് ബാഗ്‌ തുറന്നു അവൾ തന്ന കാർഡ്‌ എടുത്തു . കവറിന്റെ പുറത്തു ഇങ്ങനെ എഴുതിയിരിക്കുന്നു ....... ടു മൈ ടിയര് ശ്രീ....... ഞാൻ കവര് മെല്ലെ തുറന്നു . അതിനുള്ളിൽ നിന്ന് ഏതോ പൌടരിന്റെ മനം വരുന്നുണ്ട് . പല കളറ് പേനയില് ഹാപ്പി ക്രിസ്തുമസ് , ന്യൂ ഇയർ എന്നൊക്കെ എഴുതിയിട്ടുണ്ട് ...നല്ല കൈയക്ഷരം ..... അതാ അതിനുള്ളിൽ മറ്റൊരു പേപ്പർ മടക്കി വെച്ചിരിക്കുന്നു. നാലായി മടക്കിയ വരയിട്ട പേപ്പർ . ഞാൻ തുറന്നു നോക്കി . ആദ്യ വരിയില് തന്നെ ഞാൻ കോരിത്തരിച്ചു പോയി

 "ഐ ലവ് യൂ ശ്രീ ........ എന്റെ ഹൃദയം മുഴുവനും നീ ആണ് , എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, ഇന്നലെ രാത്രി ഞാന് ഒരുപാടു ആലോചിച്ചു , അതിനു ശേഷമാണ് ഞാനീ കത്ത് നിനക്കെഴുതുന്നത്‌. പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കുക. മൈ ഹാര്ട്ട് ഈസ്‌ ഫുള് ഓഫ് യു "

എന്റെ ജീവിതത്തില് എനിക്ക് കിട്ടിയ ഒരേ ഒരു പ്രേമലേഖനം അതിന്റെ കണ്ടന്റ് ആണ് മുകളില് കൊടുത്തിരിക്കുന്നത്‌. ആദ്യമായി ഇത് വായിച്ചു കഴിഞ്ഞപ്പോള് തലക്കുള്ളില് തൃശ്ശൂര് പൂരത്തിന്റെ സാമ്പള്  വെടിക്കെട്ട്‌ നടക്കുന്ന അവസ്ഥയായിരുന്നു. (ഇനി ഈ പോസ്റ്റിലൂടെ കത്ത് വായിച്ചിട്ട് എന്റെ സ്നേഹ സമ്പന്നയായ ഭാര്യ എന്റെ നെഞ്ചത്ത്‌ ശരിക്കുമുള്ള വെടിക്കെട്ട്‌ നടത്തുന്നത് നിങ്ങള്ക്ക് കാണാം, എങ്കിലും പറയാനുള്ളത് ഞാൻ എവിടെയും പറയും ). എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിതിരുവയിരുന്നു ആ കത്ത്. ആ കത്ത് വായിച്ചിട്ട് ഒരു പതിനഞ്ചു മിനിട്ട് എനിക്ക് സ്ഥല കാല ബോധം ഇല്ലായിരുന്നു . പെട്ടെന്നാണ് ഒരു കാര്യം ഓർത്തത്‌ . ഞാൻ കൊടുത്ത കാര്ഡില് ഞാൻ ഒരു വരി പോലും എഴുതിയിട്ടില്ല. മേടിച്ച പടി അങ്ങനെ തന്നെ കൊടുക്കുവായിരുന്നു. അവളിനി എന്ത് വിചാരിക്കുമോ ആവൊ . അവള് തന്ന കത്ത് എനിക്കൊരു നിധി പോലെ സൂക്ഷിക്കണം എന്നുണ്ടായിരുന്നു . പക്ഷെ അതിനുള്ള ദൈര്യം എനിക്കില്ല. അമ്മയ്ക്കൊരു സ്വഭാവം ഉണ്ട് , എന്റെ ബുക്കും ബാഗും ഇടയ്ക്കിടെ തപ്പി നോക്കും അങ്ങനെ എങ്ങാനും ഇത് അമ്മയുടെ കയ്യില കിട്ടിയാൽ അന്നേക്കു പതിനാറാം ദിവസം എന്റെ അടിയന്തിരം ആയിരിക്കും ( അങ്ങനെ പേടിച്ചു നടന്ന ഞാനാണ്‌ ഇരുപത്തി എട്ടാം വയസ്സില് ഇപ്പോഴത്തെ എന്റെ ഭാര്യാമണിയെ എനിക്ക് കെട്ടിച്ചു തരണം അല്ലെങ്കിൽ ഞങ്ങൾ പോയി കെട്ടും എന്ന് വെല്ലുവിളിച്ചത് ........ എങ്ങനെയുണ്ട്.......  അതാണ് ഞാന് ) അങ്ങനെ ആദ്യമായി കിട്ടിയ പ്രേമലേഖനത്തിന്റെ ഹാങ്ങ്‌ ഓവറില് ക്രിസ്തുമസ് അവധിയുടെ പത്തു ദിവസവും പോയി കിട്ടി. സ്കൂള് തുറന്നു , ഇന്ന് കുറെ മുഖങ്ങളെ കാണേണ്ടി വരും . തന്ന കത്തിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മുഖം അതിലൊന്ന്,  പിന്നെ  പരീക്ഷാ പേപ്പര് നോക്കി മാര്ക്ക് പറയുമ്പോള് ടീച്ചരുമാരുടെ മുഖവും ... ....വാട്ട് എ ലൈഫ് മച്ചാ ....