എനിക്ക് ചുറ്റും ഇപ്പോള്‍ മഴയുടെ സംഗീതമാണ് . തിമിര്‍ത്ത് പെയ്യുന്ന ഈ മഴയില്‍ മഴത്തുള്ളികള്‍ കണ്ടുകൊണ്ടുരിക്കുന്ന ഈ ജനാലക്കരികില്‍ എവിടുന്നോ ഒരു കാറ്റ് കൊണ്ടുവന്ന ശീതത്തിനെ ഞാന്‍ ഇരു ക്കൈയ്യും നീട്ടിസ്വീകരിക്കുന്നു . നോക്കെത്താ ദൂരത്തെങ്ങും മഴ പെയ്യുന്നു. എന്‍റെ മഴ കാഴ്ചകളെ ചുറ്റുമുള്ള അംബരചുംബികള്‍മറച്ചു പിടിക്കുമ്പോള്‍ നാട്ടിലെ അമ്പതുപര കണ്ടതിന്‍റെ വരമ്പത്ത് നിന്ന് ശരീരത്തെയും കുടയെയും ഒരു നേര്‍വരയില്‍ആക്കി നിന്ന് പരന്നു കിടക്കുന്ന പാടത്തിന്റെ നോക്കെത്താ അതിരുവരെ മഴ കാണുന്നതിന്റെ കുളിരും സുഖവുംനഷ്ടപ്പെടുന്നതിന്റെ വേദന ഏറി വരുന്നു ......കാലം എന്നെ ചില സൗഭാഗ്യങ്ങളില്‍ നിന്ന് ആട്ടി പായിച്ചു കളഞ്ഞു
................ അവള്‍ വിളിച്ചിരുന്നു പതിവ് പോലെ ........മഴയത്ത് ചെളിവെള്ളത്തില്‍ കാലു നനച്ചിത്തിന്റെയും ചുരിദാര്‍നനഞ്ഞതിന്റെയും പരിഭവം പറയാന്‍ വേണ്ടി . ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് ആ പരിഭവങ്ങളും ചിണുക്കങ്ങളും അല്ലെ എന്‍റെ മനസ്സിലെ ശരിക്കുമുള്ള മഴക്കാലം
അവള്‍ .......എന്‍റെ പ്രണയിനി .......ഈ മഴയെക്കാലും മഞ്ഞിനെക്കാളും എന്തിനേറെ എന്‍റെ ജീവനേക്കാളും ഏറെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ ഭാര്യ . ഒന്നിനോടും ഞാനവളെ ഉപമ പ്പെടുത്തിയിട്ടില്ല ........അവള്‍ക്കു പകരം നില്ക്കാന്‍ ഒന്നുമില്ല ഈ മണ്ണില്‍ ......എന്നില്‍ നിന്നും ഒന്നും ആവശ്യപ്പെടാതെ എന്നെ സ്നേഹിക്കുന്ന ആ പാവം പെണ്‍കുട്ടി. അവളുടെ വാക്കുകളിലൂടെ ചിന്തകളിലൂടെ സ്വപ്നങ്ങിലൂടെ ഞാന്‍ കണ്ടത് ഒരു പെണ്ണിന്റെ ലോകമായിരുന്നു. അതു കൊണ്ട് തന്നെ അവളെന്നും എനിക്ക് പുതമകളുടെ വസന്തമായിരുന്നു
പ്രിയേ ......നീ എനിഇല്‍ നിന്ന് എത്ര അകലെ ആണെങ്കിലും ഞാന്‍ കാണുന്നു.... എന്‍റെ മനസ്സിന്റെ സ്ക്രീനില്‍ നിന്‍റെ ഓരോ ചലനങ്ങളും .....നീ ഉണരുന്നതും ഉറങ്ങുന്നതും കരയുന്നതും ചിരിക്കുനതും എല്ലാം .....നിന്‍റെ പുരികക്കൊടികള്‍ ഉയരുന്നതും നിന്‍റെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ തുടിക്കുന്നതും ഞാന്‍ കാണുന്നു . നിന്‍റെ മൂക്കിനു താഴെയുള്ള വിയര്‍പ്പു തുള്ളികളെ ഞാന്‍ എന്‍റെ കൈയ്യാല്‍ ഒപ്പി എടുത്തു കൊള്ളട്ടെ ........ഇതാ എനിക്കേറ്റവും ഇഷ്ടമുള്ള നിന്‍റെ മുഖത്തെ ആ മറുകില്‍ ഒരു ചുംബനം
ആടിതിമിര്‍ക്കുകയാണ് മഴ . ഭാവങ്ങള്‍ ഓരോന്നും വാരി അണിഞ്ഞുകൊണ്ട്, ഒരു നൃത്ത ശില്‍പം പോലെ ...എന്‍റെ പെണ്ണും ഇത് പോലെ യാണ് . അവള്‍ക്കു ദേഷ്യം വരുമ്പോള്‍ ഒരു ഭാവം സ്നേഹം വരുമ്പോള്‍ ഒരു ഭാവം പിന്നെ സങ്കടം വരുമ്പോള്‍ മറ്റൊന്നും. അവള്‍ അതൊക്കെയും വാരി വിതറി ആടി തിമിര്‍ക്കും ......ഒരു പെരുമഴ പെയ്തു പോലെ .....ഇപ്പോള്‍ ജനാലക്കരികില്‍ ഈ മഴ കണ്ടുനില്‍ക്കുന്നപോലെ ഞാനത് ആസ്വതിക്കും
No comments:
Post a Comment