സെക്കന്‍റ് ഷോ ടിക്കറ്റ് എടുത്തു ....അതിനിടെ അവിടെ ഉണ്ടായിരുന്ന ചില പോസ്റ്ററുകള്‍ ....ഒന്നു കണ്ണോടിച്ചു വിട്ടു....എന്തെക്കയോ ചില കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി ....
തിരക്ക് തീരെ ഇല്ല ....അല്ലെങ്കിലും അപ്പനും ഭൂതവും കുത്തി മറിയുമ്പോള്‍ ഈ ജാതി സിനിമയ്ക്കു ആള് കാണില്ല അല്ലെ ......
നല്ലതായാലും അല്ലെങ്കിലും കാണാന്‍ തീരുമാനിച്ചു .....
സിനിമ തുടങ്ങി .....ആദ്യം തന്നെ ഒരു അലവലാതി റോക്ക് പാട്ട്.....ഭഗവാനെ നാല്‍പ്പതു രൂപ പോയോ
പുത്‌മുഖം തെറ്റ് പറയാനില്ല .......
അതിനിടെ റീമ വന്നു കൊള്ളാം നല്ല appearance ഉണ്ട്.....അതിനിടെ നൊസ്റ്റാള്‍ജിയ ഫീലിങ്ങും കൊണ്ടു നായകന്‍ എത്തി .....എങ്ങനെയൊക്കെയോ രണ്ടര മണിക്കൂര്‍ പടം വലിച്ചു നീട്ടി എത്തിച്ചു ഇതിനിടെ പുട്ടിനു പീര ചേര്‍ക്കുന്നത് പോലെ അല്പം കമ്മ്യൂണിസ്റ്റ് ആശയങ്ങളും അവിടെയും ഇവിടെയും വിളിക്കാതെ വരുന്ന ചില സടകൊഴിഞ്ഞ പഴയ സഖാക്കളും
തീയെടരില്‍ നിശബ്ദതയും നെടുവീര്‍പ്പും (എന്തിനാണോ എന്തോ ) നിറഞ്ഞു നിന്നു
അപാരം എന്നൊന്നും പറയാനാവില്ല ...ഒരു ആവറേജ് അത്രമാത്രം
എങ്കിലും കണ്ടിറങ്ങിയപ്പോള്‍ ആരെയോക്കയോ വിളിക്കണമെന്ന ഒരു തോന്നല്‍ ........ഒരിക്കല്‍ നമുക്കു തണലയിരുന്ന പ്രിയ സുഹൃത്തുക്കള്‍ അവരെ ഒന്നു കൂടെ കാണണമെന്ന തോന്നല്‍ മനസ്സില്‍ വരുന്നു . ഒരു ആവറേജ് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് ഞാന്‍ കരുതുന്നു
നമ്മള്‍ നമ്മളുടെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടന്ന സുഹൃത്തുക്കള്‍ അവര്‍ നമ്മളില്‍ നിന്നു അകന്നു പോയി കഴിഞ്ഞിട്ട് വീണ്ടും വന്നെത്തുമ്പോള്‍ അവരില്‍ നമ്മള്‍ അന്ന് കണ്ട നന്മയും വിശ്വാസവും ഇന്നും പ്രതീക്ഷിക്കാമോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു
കാലങ്ങള്‍ മാറി മാറി പോകുന്നു .....മനുഷ്യന്റെ മനസ്സും മാറുന്നു ......
എന്നും കാണാന്‍ കാണാന്‍ കൊതിച്ചവര്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പൊള്‍ പഴയ ആ ഒരു ഫീലിംഗ് ഉണ്ടാവാറില്ല ....ചിലപ്പോള്‍ കണ്ടില്ല എന്ന് നടിച്ചു കടന്നു കളയുന്നു .....ശരിക്കും ഞാന്‍ ഇതു അനുഭവിച്ചു കഴിഞ്ഞിരുന്നു .......
ശരിയാണ് ദൈവം മനുഷന് തന്ന ഏറ്റവും നല്ല കഴിവാണ് മറവി
No comments:
Post a Comment